അടൂർ : ഏഴംകുളത്ത് കെ.ഐ.പി സ്ഥലത്തുനിന്ന മരങ്ങൾ മുറിച്ചുകടത്തിയ പ്രതിയുടെ പേരിൽ കേസ് എടുക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഏഴംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം നടത്തി. ജംഗ്ഷനിൽ നടന്ന യോഗം തേരകത്ത് മണി ഉദ്ഘാടനം ചെയ്തു. ഇ.എ ലത്തീഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തോപ്പിൽ ഗോപകുമാർ, ഏഴംകുളം അജു, പഴകുളം ശിവദാസൻ, ബിനു എസ്.ചക്കാലയിൽ, പി.കെ.മുരളി, ജോയി കൊച്ചുതുണ്ടിൽ, ശ്രീദേവി ബാലകൃഷ്ണൻ, സുരേഷ്ബാബു, വിജയൻ നായർ തേപ്പുപാറ, ജയിംസ് കക്കാട്ടുവിള, അംജിത്ത്, കെ.വി. രാജൻ, ശാന്തി കെ.കുട്ടൻ, മേഴ്സി, ഹരികൃഷ്ണൻ, ഗോപിക്കുട്ടൻ നായർ, ഷാജഹാൻ, ഈപ്പൻ ജോർജ് എന്നിവർ പ്രസംഗിച്ചു.