കോഴഞ്ചേരി : 'സ്ത്രീ ആണ് ധനം' എന്ന മുദ്രാവാക്യമുയർത്തി സ്ത്രീധനത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ ആറന്മുള നീർവിളാകം യൂണിറ്റിന്റെ നേതൃത്വത്തിൽ മലമോടിയിൽ കുടുംബ സദസ് നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷൻ കിടങ്ങന്നൂർ മേഖലാ കമ്മിറ്റി അംഗങ്ങളായ സിന്ധു മോഹൻ, ശ്യാമളാ മധു എന്നിവർ നേതൃത്വം നൽകി. പങ്കെടുത്തവർ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയും ചൊല്ലി.