pothi
ലോക ദാരിദ്ര്യ ദിനത്തോടനുബന്ധിച്ച് ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ ആഹാരത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നവർക്കുള്ള പൊതിച്ചോർ വിതരണം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ലോക ദാരിദ്ര്യ ദിനത്തോടനുബന്ധിച്ച് ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ ആഹാരത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേർക്ക് പൊതിച്ചോറ് നൽകി. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട മാസ്റ്റേഴ്‌സ് ഹോക്കി അസോസിയേഷൻ ജില്ലാ ചെയർമാൻ എൻ. പി ഗോപാലകൃഷ്ണൻ, അനിൽ പുത്തൻ പുരയ്ക്കൽ, കെ.വി സുരേന്ദ്രൻ നായർ, അഡ്വ. അബ്ദുൾ മനാഫ് തുടങ്ങിയവർ പങ്കെടുത്തു.