gr
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ പുല്ലുകൾ നീക്കുന്നു

പത്തനംതിട്ട: രണ്ടാമത്തെ ലോക്ക് ഡൗണിൽ ജില്ലാ സ്റ്റേഡിയം അടച്ചതാണ്. ഒന്നര മാസം പിന്നിട്ടപ്പോൾ പുല്ല് വളർന്ന് മുട്ടോളമായി. വെള്ളം ഒഴുകിപ്പോകുന്നതിനും തടസമായി. കാൽപ്പന്ത് കളിയും ക്രിക്കറ്റും ഇല്ലാതെ സ്റ്റേഡിയം അനാഥമായിരുന്നു. കൊവിഡ് ലോക്ക് ഡൗൺ നിയന്ത്രണം പാലിച്ച് പ്രഭാത, സായാഹ്ന സവാരിക്കാരും സ്റ്റേഡിയത്തിൽ നിന്ന് അകന്നു.

ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ കളിക്കളം ഒരുങ്ങുകയാണ്. നഗരസഭയുടെ നേതൃത്വത്തിൽ മൈതാനത്തെ പുല്ല് നീക്കം ചെയ്തുവരുന്നു.