റാന്നി : ഡെന്റൽ ഹൈജിനിസ്റ്റ്(റെജിമെന്റൽ സ്റ്റാഫ്) തസ്തികയിൽ റാന്നി ഇ.സി.എച്ച്.എസ് പോളി ക്ലിനിക്കിൽ ഒഴിവുണ്ട്. യോഗ്യത: ഇ.എസ്.എം /സേവനമനുഷ്ഠിക്കുന്ന അല്ലെങ്കിൽ വിരമിച്ച സൈനികരുടെ യോഗ്യതയുള്ള ആശ്രിതർ. വയസ് 2021 ജൂലൈ ഒന്നിന് 50 വയസ് കവിയരുത്. അപേക്ഷകർ ഗവ. മെഡിക്കൽ ഓഫീസർ /സിവിൽ സർജൻനിൽ നിന്നുള്ള ഓഫീസ് സീലോടു കൂടിയ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. ക്ലാസ് ഒന്ന് ഡി.എച്ച് /ഡി.എച്ച്.ഒ.ആർ.എ കോഴ്‌സ് (സായുധ സേന) നേടിയിരിക്കണം / അംഗീകൃത ബോർഡ് ഒഫ് ഇൻസ്റ്റിറ്റിയൂഷനിൽ നിന്ന് സയൻസ് അല്ലെങ്കിൽ തത്തുല്യമായ പത്ത്, പ്ലസ്ടു പാസായിരിക്കണം. കൂടാതെ രണ്ടു വർഷം ഡിപ്ലോമ ഇൻ ഡെന്റൽ ഹൈജിനിസ്റ്റ് / ഡെന്റൽ മെക്കാനിക് കോഴ്‌സ് സെൻട്രൽ /സ്റ്റേറ്റ് ഗവൺമെന്റിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഡെന്റൽ ഹൈജിനിസ്റ്റായി കുറഞ്ഞതു രണ്ടു വർഷത്തെ പ്രവർത്തി പരിചയം. കേരളത്തിൽ സ്ഥിരതാമസകാരാണെന്നു തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. പ്രതീക്ഷിക്കുന്ന ശമ്പളം പ്രതി മാസം 14,700. ഉദ്യോഗാർത്ഥികൾ അപേക്ഷകൾ താഴെ പറയുന്ന സർട്ടിഫിക്കറ്റുകളോടൊപ്പം ഇ.സി.എച്ച്.എസ് പോളിക്ലിനിക് ടൈപ്പ് ഡി, ഹൗസ് നമ്പർ 2/387, പഴവങ്ങാടി പി.ഒ, റാന്നി, പത്തനംതിട്ട 689673 എന്ന വിലാസത്തിൽ ജൂലൈ 15ന് വൈകിനാലിന് മുൻപായി തപാൽ മുഖേനയോ ഇമെയിൽ echspolyclinicranni@gmail.com വഴിയോ സമർപ്പിക്കണം. ബയോഡാറ്റാ, ഡിസ്ചാർജ് ബുക്ക്, പിപിഒ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകളുടെ പകർപ്പുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം. അപേക്ഷാർത്ഥികൾ കോൺടാക്ട് അഡ്രസും മൊബൈൽ നമ്പറും അപേക്ഷഫോറത്തിൽ രേഖപ്പെടുത്തിയിരിക്കണം. ഫോൺ: 04735 229991, 7909189947.