റാന്നി: പെട്രോളിയം ഉദ്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4ന് 6000 കേന്ദ്രങ്ങളിൽ സമരം നടത്തും. മണ്ഡലത്തിലുടനീളം നടക്കുന്ന സമരത്തിൽ 25000 പേർ പങ്കാളികളാകും. പെട്രോൾ വില 100 രൂപ കടന്നിരിക്കുന്ന സമയത്തെ സമരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് നടത്തുന്നത്. ഒരു വാർഡിൽ 30 കേന്ദ്രങ്ങളിലായാണ് സമരം സംഘടിപ്പിച്ചിരിക്കുന്നതെന്നും ഒരുക്കങ്ങൾ പൂർത്തീകരിച്ചതായും എൽ.ഡി.എഫ് മണ്ഡലം കൺവീനർ എം.വി വിദ്യാധരൻ അറിയിച്ചു.