തിരുവല്ല: കാരയ്ക്കൽ സെന്റ് തോമസ് മാർത്തോമ്മാ ഇടവകയിൽ നടപ്പാക്കുന്ന വിവിധ ഡിജിറ്റൽ പദ്ധതികളുടെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ നിർവ്വഹിക്കും. ഡിജിറ്റൽ പാരീഷ് ഡയറക്ടറി ഉൾപ്പടെ ലഭ്യമാകുന്ന മൊബൈൽ ആപ്പ്, വെബ് സൈറ്റ്, കമ്പ്യൂട്ടർ സിസ്റ്റം, ഡിജിറ്റൽ സണ്ടേസ്കൂൾ ക്ലാസ്സുകൾ എന്നിവയുടെ ഉദ്ഘാടനമാണ് നിർവഹിക്കുക. ഇടവക വികാരി റവ.ഏബ്രഹാം വറുഗീസ് അദ്ധ്യക്ഷത വഹിക്കും.റവ.ഡോ.സി.എം.വറുഗീസ്, റവ.ജോസ്.പി.ഏബ്രഹാം, റവ.സനൽ ചെറിയാൻ, റവ.ജിജി മാത്യൂസ്, ചാരിറ്റി പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം മെത്രാപ്പോലീത്താ നിർവ്വഹിക്കും.