ചെങ്ങന്നൂർ: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹായത്തോടെ പുന്തല ഗ്രാമദീപം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നൂറ് എസ്.സി കർഷക കുടുംബങ്ങൾക്ക് ഗ്രാഫ്റ്റ് മാവ്, പ്ലാവ്, കുറ്റിക്കുരുമുളക്, കറിവേപ്പ്, ഇഞ്ചി, മഞ്ഞൾ എന്നിവയുടെ തൈകളും വിത്തുകളും ജൈവവളവും വിതരണം ചെയ്തു. കർഷക കുടുംബങ്ങളിൽ പോഷക സുരക്ഷ ഉറപ്പു വരുത്തുന്നതിനായുള്ള പദ്ധതിയാണിത്. വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ.പി.വർഗീസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുനിമോൾ ടി.സി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുളാ ദേവി മുഖ്യാതിഥിയായിരുന്നു. കൃഷി വിജ്ഞാന കേന്ദ്രം ജില്ലാ മേധാവി ഡോ.പി.മുരളീധരൻ പദ്ധതി വിശദീകരിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗം ബി.ബാബു സ്വാഗതവും ഗ്രന്ഥശാല സെക്രട്ടറി സി.ജി തമ്പി നന്ദിയും അറിയിച്ചു. കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്ട് മാറ്റർ സ്‌പെഷ്യലിസ്റ്റ് മാരായ രാജീവ്.എം.എസ്, ലേഖ.ജി,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.ഷാജ് ലാൽ ബിനു കുമാർ. വി.കെ, ബദറുദീൻ എം.ഐ,ചന്ദ്രലേഖ. എസ്,രവി.പി.കെ എന്നിവർ സംസാരിച്ചു.