29-karshaka-congress
കർഷക കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്യത്തിൽ മൈലപ്രാ വില്ലേജ് ഓഫിസിന് മുന്നിൽ നടന്ന ധർണ്ണ കർഷക കോൺഗ്രസ്സ് ജില്ല ജനറൽ സെക്രട്ടറി ബേബി മൈലപ്രാ ഉദ്ഘാടനം ചെയ്യുന്നു.

മൈലപ്രാ: പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കർഷകർക്ക് ബാദ്ധ്യതയാക്കുന്നതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തിൽ മൈലപ്രാ വില്ലേജ് ഓഫീസിന് മുന്നിൽ ധർണനടത്തി. കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ബേബി മൈലപ്രാ ധർണ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബി മണ്ണാറാക്കുളഞ്ഞി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാത്യു തോമസ് ,സലിം പി.ചാക്കോ, ജെയിംസ് കീക്കരിക്കാട്ട് ,വിൽസൺ തുണ്ടിയത്ത് ,ബിജു ശമുവേൽ ,എൽസി ഈശോ, ജേക്കബ് വർഗീസ് ,തോമസ് ഏബ്രഹാം, സ്‌കറിയാ ഏബ്രഹാം ,ജോർജ് യോഹന്നാൻ, മഞ്ജു സന്തോഷ് ,എം.വി .വർഗീസ് ,സിബി ജേക്കബ് ,ബിന്ദു ബിനു ,ജോബിൻ തോമസ്, അനിത മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.