dharna
കേരള മഹിളാസംഘം സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ജില്ലാ പ്രസിഡന്റ്‌ വിജയമ്മ ഭാസ്കരൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: വർദ്ധിച്ചുവരുന്ന സ്ത്രീധന പീഡനങ്ങൾക്കെതിരെ കേരള മഹിളാസംഘം (എൻ.എഫ്.ഐ.ഡബ്ല്ളിയു) തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. മഹിളാസംഘം ജില്ലാ പ്രസിഡന്റ്‌ വിജയമ്മ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷീജ സമത് അദ്ധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് മെമ്പർ അനു സി.കെ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ജീന, ശ്യാമള സത്യൻ, ശ്രീദേവി എന്നിവർ പ്രസംഗിച്ചു.