mangad
മങ്ങാട് എസ്. എൻ. ഡി. പി ശാഖയിൽ വനിതാസംഘം നടപ്പാക്കിയ ഗുരുകാരണ്യം പദ്ധതിയുടെ ഉ്ഘാടനം യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻർവ്വഹിക്കുന്നു.

അടൂർ : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശപ്രകാരം നടപ്പാക്കി വരുന്ന ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിലെ 2587-ാം മങ്ങാട് ശാഖയിലെ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ ശാഖയിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന്റെ ആദ്യഘട്ടമായി പത്ത്പേർക്ക് മൊബൈൽ റീ - ചാർജ്ജ് ചെയ്തു കൊടുത്തു. ഇതിന്റെ ഉദ്ഘാടനം അടൂർ യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ നിവർവഹിച്ചു. വനിതാസംഘം ശാഖാ പ്രസിഡന്റ് സുശീല ഹർഷൻ അദ്ധ്യക്ഷതവഹിച്ചു. വനിതാസംഘം യൂണിയൻ കൺവീനർ സുജ മുരളി, കമ്മിറ്റി അംഗം സിന്ധുരാജ് എന്നിവർ പ്രസംഗിച്ചു.