29-mezhuveli-kattila-vayp
മെഴുവേലി 65-ാം നമ്പർ ആനന്ദഭൂതേശ്വരം എസ്.എൻ.ഡി.പി യോഗത്തിന്റെ ഉടമസ്ഥതയിലുള്ള പൂവണ്ണുംമൂട് ഗുരുമന്ദിരത്തിൽ നടന്ന ശ്രീകോവിലിന്റെ കട്ടിളവെയ്പ്പ് ചടങ്ങ്‌

മെഴുവേലി : മെഴുവേലി 65-ാം നമ്പർ ആനന്ദഭൂതേശ്വരം എസ്.എൻ.ഡി.പി യോഗത്തിന്റെ ഉടമസ്ഥതയിലുള്ള പൂവണ്ണുംമൂട് ഗുരുമന്ദിരത്തിലെ ജീർണ്ണോദ്ധാരണ പ്രവർത്തനങ്ങളോടനുബന്ധിച്ച് ഗുരുമന്ദിര ശ്രീകോവിലിന്റെ കട്ടിളവെയ്പ്പ് ചടങ്ങ് രഞ്ചു അനന്ദഭദ്രത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തി. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം,ശാഖാ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി വൈസ് ചെയർമാൻ സുരേഷ് കുമാർ, കൺവീനർ പ്രവീൺ കുമാർ.ജോ.കൺവീനർമാരായ മഹേഷ്,രാഹുൽ രാജ്, വനിതാസംഘം കേന്ദ്രകമ്മിറ്റി അംഗം ശ്രീദേവി, എൻജിനിയർ ചന്ദ്രസാബു എന്നിവർ പങ്കെടുത്തു.