തിരുവല്ല: കുറ്റൂർ ഗ്രാമപഞ്ചായത്തിലെ തൊഴിൽരഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ രേഖകളുടെ പരിശോധനയ്ക്കായി ജൂലായ് 1,2,5 തീയതികളിലായി പഞ്ചായത്ത് ഓഫീസിൽ എത്തണം. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവയുടെ എന്നിവയുടെ അസൽ ഹാജരാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.