പന്തളം : കുളനട പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം അടച്ചിട്ടിരുന്ന പള്ളിയുടെ പൂട്ട് തകർത്ത് മോഷണം. കുളനട സെന്റ് പീറ്റേഴ്‌സ് യാക്കോബായ ചാപ്പലിലാണ് മോഷണം നടന്നത്. ഓട്ടുമണി, ഓടുകൊണ്ടുള്ള തൂക്കുവിളക്ക്, മെഴുകുതിരി കാലുകൾ, മദ്ബഹയിലെ ആരാധനയ്ക്കുള്ള പാത്രങ്ങൾ, സ്റ്റീൽ കുരിശ് എന്നിവയാണ് നഷ്ടപ്പെട്ടത്. കൊവിഡുകാരണം ചാപ്പൽ അടച്ചിട്ടിരിക്കുകയായിരുന്നു. ചൊവ്വാഴ്ച ആരാധന നടത്തുന്നതിന് ചാപ്പൽ വൃത്തിയാക്കുവാൻ ഇന്നലെ എത്തിയപ്പോഴാണ് മോഷണം വിവരം അറിയുന്നത്. 45000 രൂപയോളം വിലയുള്ള സാധനങ്ങൾ നഷ്ടപ്പെട്ടതായി പള്ളി ഭാരവാഹികൾ പറഞ്ഞു. പന്തളം പൊലീസ് പരിശോധന നടത്തി.