ചെങ്ങന്നൂർ: മാവേലിക്കര ഗവ: ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷയിൽ നിന്ന് വീണ് പരിക്കേറ്റ ചെങ്ങന്നൂർ കിഴക്കേനടയിലെ ഓട്ടോ ഡ്രൈവർ വലിയപറമ്പിൽ കിഴക്കേതിൽ രാജേന്ദ്രൻ.സി.ആർ (57) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് സുഹൃത്തുക്കളോടൊപ്പം മറ്റൊരു ഓട്ടോറിക്ഷയിൽ മാവേലിക്കരയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് വരുന്ന വഴി ഇരുചക്രവാഹനത്തിൽ ഇടിക്കാതിരിക്കാൻ പെട്ടന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് ഓട്ടോയുടെ പിന്നിൽ നിന്ന് രാജേന്ദ്രൻ തെറിച്ചു വീഴുകയായിരുന്നു. ഭാര്യ ഉഷാ രാജേന്ദ്രൻ, മക്കൾ: അശ്വതി, ജ്യോതി , അമരേഷ്.