അടൂർ : പള്ളിക്കൽ ഗ്രാമപഞ്ചായത്ത്‌ പദ്ധതിയിൽ ഉൾപ്പെട്ട ഗ്രന്ഥശാലകൾക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു. പഴകുളം ഗവ.എൽ .പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുശീല കുഞ്ഞമ്മ കുറുപ്പ് ഗ്രന്ഥശാല പഞ്ചായത്ത്‌ നേതൃസമിതി കൺവീനർ എസ്. മീരാസാഹിബിന് പുസ്തകങ്ങൾ നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ജി. ജഗദീഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി സജീഷ്, സ്കൂൾ പ്രഥമ അദ്ധ്യാപകനും പദ്ധതി ഇംപ്ളിമെന്റേഷൻ ഓഫീസറുമായ ജോൺ ഫിലിപ്പ്, എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിലെ വിവിധ ഗ്രന്ഥശാലകളിൽ നിന്നുള്ള പ്രതിനിധികൾ കൊവിഡ് മാനദന്ധങ്ങൾ പാലിച്ച് ചടങ്ങിൽ പങ്കെടുത്തു.