അടൂർ : കേരളകോൺഗ്രസ് ബി ജില്ലാ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു. സംസ്ഥാന ട്രഷറാർ കെ. ജി. പ്രേംജിത്ത് അടൂരിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. ആർ. ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. സജു അലക്‌സാണ്ടർ, സത്യൻ കണ്ണങ്കര, ലിജോ ജോൺ, കെ. ആർ. ചന്ദ്രമോഹൻ, സൂര്യാ വിജയകുമാർ, ഹലീൽ ദേവദാനത്ത്, ലൂയി അടൂർ, മുരളി ചാങ്ങേപ്പട എന്നിവർ പ്രസംഗിച്ചു.