അടൂർ : ഐ.പി.സി ബഥേൽ പുതുമല സഭയുടെ ആഭിമുഖ്യത്തിൽ ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 1, 2 വാർഡുകളിൽ ഭക്ഷ്യ കിറ്റും ചികിത്സാസഹായവും വിതരണം ചെയ്തു. പാസ്റ്റർ ജോജു ജോണിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഒന്ന്, രണ്ട് വാർഡുകളിലേക്ക് വിതരണം ചെയ്യേണ്ടതിനായി ലഭ്യമാക്കിയ ഭക്ഷ്യക്കിറ്റ് ഒന്നാം വാർഡ് മെമ്പർ ബാബു ജോണും ചികിത്സാസഹായം രണ്ടാം വാർഡ് മെമ്പർ രജിത ജയ്സണും ഏറ്റുവാങ്ങി. പാസ്റ്റർ തോമസ് പണിക്കർ, പാസ്റ്റർ സൈമൺ പി ജോർജ്, ബ്രദർ ബെന്നി സാമുവൽ തുടങ്ങിയർ സംസാരിച്ചു.