അടൂർ : തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്‌ക്കൂളിലെ എസ്.പി.സി യൂണിറ്റിന്റെ വായന വാരാചരണത്തിന്റെ സമാപന ദിവസമായ ജൂൺ 25ന് അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗവും സാഹിത്യകാരനുമായ വിനോദ് മുളമ്പുഴയെ ആദരിച്ചു. എസ്.പി.സി യൂണിറ്റും മഞ്ജിമ ഗ്രന്ഥശാലയുമായി ചേർന്ന് കഴിഞ്ഞ ലോക് ഡൗണിൽ വിനോദ് മുളമ്പുഴയുടെ നേതൃത്വത്തിൽ പുസ്തക വിതരണം നടത്തിയിരുന്നു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. മായ. എൽ, മുൻ പ്രിൻസിപ്പൽ ഡോ. സാബുജി വറുഗീസ്, സുനിത വേണു, സി.പി. ഒ മാരായ ഗീത സി.ആർ, മോത്തി മോൾ, സൂപ്പർ സീനിയർ കേഡറ്റുകളായ ജിത്തു, വിശാഖ് എന്നിവരും പങ്കെടുത്തു. വായനാ വാരാചരണത്തോടനു ബന്ധിച്ച് നിരവധി പ്രവർത്തനങ്ങളും മത്സരങ്ങളും ഓൺലൈനായി നടത്തി.