പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജ് ഗണിത ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരുടെയും പൂർവ വിദ്യാർത്ഥികളുടേയും സുമനസുകളുടേയും സഹകരണത്തിൽ കൊവിഡിൽ ദുരിതമനുഭവിക്കുന്ന മുപ്പത് വിദ്യാർത്ഥികൾക്ക് സഹായം നൽകുന്ന നമ്മൾ പദ്ധതി നഗരസഭാ അദ്ധ്യക്ഷൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനംചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. റവ. ഫാ. തോമസ് കെ. ചാക്കോ ലോഗോ പ്രകാശനം ചെയ്തു. വകുപ്പ് മേധാവി ഡോ.റെന്നി പി.വർഗീസ്, ഫാ.ജോൺസൺ കല്ലിട്ടതിൽ, കെ.വി ജേക്കബ്, ബർസാർ ഡോ.സുനിൽ ജേക്കബ്, കോർഡിനേറ്റർ മഞ്ജു ജോൺ, ഡോ.ബീന കോശി, ദീപ സൂസൻ ഉമ്മൻ എന്നിവർ സംസാരിച്ചു.