അടൂർ: കവിയും അദ്ധ്യാപകനും സാംസ്‌കാരിക പ്രവർത്തകനുമായ പറക്കോട് പ്രതാപചന്ദ്രന്റെ നാലാം ചരമവാർഷിക ദിനാചരണം ഇന്ന് ഗൂഗിൾ മീറ്റിലൂടെ വൈകിട്ട് 7ന് നടക്കും. അനുസ്മരണസമ്മേളനത്തിന്റെ തൽസമയ സംപ്രേഷണം ഫേസ് ബുക്കിലും യൂടൂബിലും ഉണ്ടായിരിക്കും. മന്ത്രി പി.പ്രസാദ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, റേഡിയോ പ്രക്ഷേപകൻ പറക്കോട് ഉണ്ണികൃഷ്ണൻ തുടങ്ങി എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും അടങ്ങുന്ന കവിയുടെ സുഹൃത്തുക്കളാണ് പരിപാടിയുടെ സംഘാടകർ.