mobile

തിരുവല്ല : ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോണില്ലാത്ത കുട്ടികളെ സഹായിക്കാൻ മൊബൈൽ ചലഞ്ച് പ്രഖ്യാപിച്ച് തിരുവല്ല നഗരസഭ. നഗരസഭാ പരിധിയിലുള്ള 29 സ്‌കൂളുകളിലെ നൂറോളം കുട്ടികൾക്കാണ് സ്മാർട്ട് ഫോണില്ലാത്തത്. ഫോണില്ലാത്തതുകൊണ്ട് പഠനം മുടങ്ങരുതെന്ന ലക്ഷ്യത്തോടെയാണ് ഭരണസമിതി ചലഞ്ച് നടപ്പാക്കുന്നതെന്ന് ചെയർപേഴ്‌സൺ ബിന്ദു ജയകുമാർ പറഞ്ഞു. സ്‌പോൺസർഷിപ്പിലൂടെ ഫോൺ കണ്ടെത്തുകയാണ് ലക്ഷ്യം. താത്പര്യമുള്ളവർ 9544928046 (ചെയർപേഴ്‌സൺ), 9400018206 (ഹെൽപ്പ്‌ ഡെസ്‌ക്) എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് നഗരസഭാ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി അറിയിച്ചു.