kc

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന മുണ്ടപ്പള്ളി കോളനിയിലെ വെള്ളക്കെട്ടിന്റെ ദുരിതങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് പെരിങ്ങര മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി സാം ഈപ്പൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജേക്കബ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം സൂസൻ വറുഗീസ്, എം.എസ്.ചാക്കോ, സി.ഒ.കുര്യൻ, തോമസ് എം.എൻ, ആനി ഏബ്രഹാം, റേച്ചൽ തോമസ്, ബീനാ ജേക്കബ്, രാജൻ വറുഗീസ്, ബാലകൃഷ്ണപിള്ള, ബിജിമോൾ മാത്യു എന്നിവർ പ്രസംഗിച്ചു.