ampadi
ഒാൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കോന്നിയിലെ കുട്ടികൾക്ക് ആമ്പാടിയിൽ ഗ്രൂപ്പ് സമ്മാനിച്ച സ്മാർട്ട് ഫോണുകൾ കെ. യു. ജിനേഷ് കുമാർ എം. എൽ. എ സമ്മാനിക്കുന്നു. ആമ്പാടിയിൽ ഗ്രൂപ്പ് ചെയർമാൻ വിപിൻ ആമ്പാടിയിൽ സമീപം

കോന്നി: ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ കൈമാറി. അമ്പാടിയിൽ ഗ്രൂപ്പ് ചെയർമാൻ കെ.സദാനന്ദന്റെ നിർദ്ദേശ പ്രകാരം അമ്പാടിയിൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വിപിൻ അമ്പാടിയിൽ ആണ് കോന്നി താലൂക്കിലെ പന്ത്രണ്ടോളം കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ വാങ്ങി നൽകിയത്. ചടങ്ങിൽ കെ. യു. ജനീഷ് കുമാർ എം.എൽ.എ ഫോണുകൾ കുട്ടികൾക്ക് കൈമാറി. എല്ലാ അദ്ധ്യായനവർഷവും കുട്ടികൾക്കായി പഠനോപരണങ്ങൾ വിതരണം ചെയ്യാറുണ്ട്. എന്നാൽ ഈ വർഷം നിലവിലെ പഠന സാഹചര്യം കൂടി കണക്കിലെടുത്താണ് പഠനോപകരനങ്ങൾക്ക്‌ ഒപ്പം തന്നെ കുട്ടികൾക്ക് സ്മാർട്ട് ഫോണുകളും കൈമാറിയത്.