മല്ലപ്പള്ളി : കോട്ടാങ്ങൽ പഞ്ചായത്തിൽ ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് നിർവഹിച്ചു. കൃഷി ഓഫീസർ ശ്രീനാഥ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കരുണാകരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജോളി ജോസഫ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ നീന മാത്യു, വാർഡ് മെമ്പർമാരായ അഞ്ജു സദാനന്ദൻ, ‌ അഖിൽ നായർ, ജസീല സിറാജ്, അമ്മിണി, വിജയമ്മ സി.ആർ, കൃഷി അസി. റാണി കെ.ആർ, എന്നിവർ പ്രസംഗിച്ചു.