പത്തനംതിട്ട: കെ.ജി.ഒ.എ ജില്ലാ സമ്മേളനം മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹബീബ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം.എ നാസർ, ജില്ലാ സെക്രട്ടറി പി.സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിച്ച അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. ഭാരവാഹികൾ: ഹബീബ് മുഹമ്മദ് (പ്രസിഡന്റ്), എം.ജി പ്രമീള, പി.അജിത് (വൈസ് പ്രസിഡന്റുമാർ), ഡോ. സുമേഷ് സി.വാസുദേവൻ (സെക്രട്ടറി), ജി. അരുൺ, എം.കെ സതീഷ് (ജോയിന്റ് സെക്രട്ടറിമാർ), പി.കെ ശാലിനി (ട്രഷറർ), മോളമ്മ തോമസ് (വനിതാ കമ്മിറ്റി കൺവീനർ).