karshaka

മല്ലപ്പള്ളി: ഡൽഹിയിലെകർഷക സമരം ഏഴ് മാസം പിന്നിട്ട സാഹചര്യത്തിൽ രാജ്യവ്യാപകമായി പ്രക്ഷോഭ പരിപടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മല്ലപ്പള്ളി പഞ്ചായത്തിൽ എൽ.ഡി.എഫ് സംയുക്ത കർഷകധർണ്ണ നടത്തി. വിവിധ കേന്ദ്രങ്ങളിൽ രാജൻ എം ഈപ്പൻ, ജോസഫ് ഇമ്മാനുവേൽ, വാളകം ജോൺ, നിരഞ്ജനം ബാലചന്ദ്രൻ, സതീഷ് കുമാറും, കെ.എസ്.വിജയൻ പിള്ള, സണ്ണി ജോൺസൺ, ജേക്കബ് ജോർജ് എന്നിവർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ബിബിൻ മാത്യൂസ്, കെ.ഐ.മത്തായി, പി.എൻ.രാജൻ എബികോശി ഉമ്മൻ, ആന്റണി കെ.ജോർജ്ജ്, മനീഷ് കൃഷ്ണൻകുട്ടി, ഷാജി പി.തോമസ്,, അഭിലാഷ്, എസ്.ശ്രീലാൽ എന്നിവർ പ്രസംഗിച്ചു.