കോഴഞ്ചേരി : പുല്ലാട് കോയിപ്രം പഞ്ചായത്തിലെ വള്ളിക്കാല ന്യൂ ഗവ.എൽ .പി സ്കൂളിലെ കുട്ടികൾക്ക് പുല്ലാട്ടെ വാട്ട് സാപ് കൂട്ടായ്മയായ കേരളാ ലൈവ് അംഗങ്ങൾ സ്മാർട്ട് ഫോണും പഠനോപകരണങ്ങളും നൽകി. ഗ്രൂപ്പ് അംഗം അഡ്വ. ജോസ് കെ.ജോയ് ഉദ്ഘാടനം ചെയ്തു. രെഞ്ജു സി.നായർ, അദ്ധ്യാപകൻ ടി.എം വർഗീസ് ഗ്രൂപ്പ് അഡ്മിൻമാരായ ഓമനക്കുട്ടൻ കുറവൻകുഴി , മനു കിഴക്കെചരുവിൽ, ജോൺസൺ കോയിത്തോടത്ത്, സോബിനു പുല്ലാട് , അശ്വിൻ വി നായർ, ശ്രീജിത്ത് ഉണ്ണി, ജെറി ജോൺ എന്നിവർ നേതൃത്വം നൽകി.