കോഴഞ്ചേരി : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡി.വൈ.എഫ്. ഐ. ചെറുകോൽ മഞ്ഞപ്രമല യൂണിറ്റിന്റെ നേതൃത്വത്തിൽ പൊതു ഇടങ്ങളിൽ ക്ലോറിനേഷൻ നടത്തി. മേഖല സെക്രട്ടറി അഹമ്മദ് ഷാ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ കടകൾ, പൊതുമേഖല സ്ഥാപനങ്ങൾ, ജംഗ്ഷനുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലാണ് ക്ലോറിനേഷനൻ നടത്തിയത്. ഡി.വൈ.എഫ്. ഐ. മേഖല കമ്മിറ്റി അംഗങ്ങളായ അജ്മൽ, ബോബി, അഭിലാഷ് , ഗോവിന്ദ് എന്നിവർ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി ലോട്ടസ് റെജി, പ്രസിഡന്റ് ജസ്റ്റിൻ തടത്തിൽ, ജോയിന്റ് സെക്രട്ടറി അഖില സൂസൻ, വൈസ്. പ്രസിഡന്റ് റയാൻ രാജു എന്നിവർ നേതൃത്വം നൽകി.