കോഴഞ്ചേരി : മല്ലപ്പുഴശേരി പഞ്ചായത്ത് എട്ടാം വാർഡിൽ ഓട്ടോത്തൊഴിലാളികൾക്ക്‌ വാർഡംഗം ഷിബു കാഞ്ഞിക്കലിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. കെ.പി.സി.സി നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, ബ്ലോക്ക്‌ പഞ്ചായത്തംഗം ജിജി ചെറിയാൻ മാത്യു, കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ സുനിൽ പുന്നക്കാട്, യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ ജിതിൻ രാജ്, ടെറിൻ ജോർജ് , ജെബിൻ കുഴിക്കാല എന്നിവർ പങ്കെടുത്തു.