കൊടുമൺ : സഹകരണ വകുപ്പ് ഉത്തരവ് പ്രകാരം ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങാനായുള്ള പലിശ രഹിത വിദ്യാ തരംഗിണി വായ്പ നൽകണമെന്നാവശ്യപ്പെട്ട് രക്ഷകർത്താവിനോട് മോശമായി പെരുമാറിയ ബാങ്ക് ജീവനക്കാരുടെ പേരിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അങ്ങാടിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ദനപ്പള്ളി സഹകരണ ബാങ്കിന് മുമ്പിൽ സഹകരണ ഉത്തരവ് കത്തിച്ച് പ്രതിഷേധ സമരം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ജി. ജോയി അദ്ധ്യക്ഷത വഹിച്ചു. അങ്ങാടിക്കൽ വിജയകുമാർ , ഐക്കര ഉണ്ണികൃഷ്ണൻ ,എ.വിജയൻ നായർ, സുരേഷ് മുല്ലൂർ, കെ. സുന്ദരേശൻ, ബിജു അങ്ങാടിക്കൽ, പ്രകാശ് ടി. ജോൺ , ജോസ് പള്ളു വാതുക്കൽ, ബാബുജി , വിനയൻ ചന്ദനപ്പള്ളി, സാംകുട്ടി അടി മുറിയിൽ തുടങ്ങിയവർ സംസാരിച്ചു.