റാന്നി : എം.എൽ.എയുടെ ഇടപെടൽ കുടിയാൻമല കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിച്ചു. റാന്നിയിൽ നിന്ന് സർവീസ് നടത്തുന്ന റാന്നി- കൂടിയാന്മല ബസ് സർവീസ് ആണ് ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ചത്. ലോക്ക് ഡൗൺ ആരംഭിച്ചതോടെ ബസിന് കളക്ഷൻ കുറയുകയും ബസ് സർവീസ് നിറുത്തുകയും ചെയ്തിരുന്നു.
സർവീസ് പൂർണമായി നിറുത്താനെന്നിരിക്കെയാണ് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഇടപെട്ടത്. മന്ത്രി ആന്റണി രാജുവിനെ നേരിൽ കണ്ട് റാന്നിയിൽ നിന്നും ലാഭകരമായി നടത്തുന്ന പ്രധാന സർവീസ് ആണ് കുടിയാൻമല സർവീസ് എന്നും ഇത് വീണ്ടും പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ചത്. തുടർന്നാണ് മന്ത്രി ഇടപെട്ട് സർവീസ് പുനരാരംഭിച്ചത്.
വെളുപ്പിന് 4.10 ന് റാന്നിയിൽ നിന്നും സർവീസ് ആരംഭിച്ച് വൈകിട്ട് 5 ന് കുടിയാൻമലയിൽ എത്തും. ഇതേസമയം തന്നെ വെളുപ്പിന് 4.10ന് കുടിയാൻമലയിൽ നിന്നും ഒരു ബസ് തിരികെയും സർവീസ് നടത്തും.