തിരുവല്ല : നഗരസഭ, പെരിങ്ങര, കുറ്റൂർ, നെടുമ്പ്രം, കടപ്ര, നിരണം പഞ്ചായത്തുകൾ കാർഷിക ക്ഷേമ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ജൈവ സർട്ടിഫിക്കേഷൻ, തെങ്ങിൻ തൈ വിതരണം, തെങ്ങ് വെട്ടിമാറ്റൽ, തെങ്ങ് പുനരുദ്ധാരണം, ഫലവൃക്ഷ തൈകൾ, വാഴവിത്ത്, പച്ചക്കറി വികസനം, നെൽകൃഷി, സ്‌പെഷ്യൽ ലിക്വിഡിറ്റി ഫിനാൻസ്, വിള ഇൻഷുറൻസ്, അടിസ്ഥാന വില പദ്ധതി, സുഗന്ധവിള പദ്ധതി, കുറിയ ഇനം തേങ്ങ സംഭരണം എന്നിവയാണ് ക്ഷേമ പദ്ധതികൾ. കൂടുതൽ വിവരങ്ങൾക്ക് അതാത് കൃഷി ഭവനുകളിൽ ബന്ധപ്പെടണം.