കോന്നി: ഫിഷറീസ് വകുപ്പിന്റെ ഓപ്പൺവാട്ടർ റാന്റിംഗ് പദ്ധതിയുടെ ഭാഗമായി കോന്നി നിയോജക മണ്ഡലത്തിൽ കക്കാട്ടാറിലും, അച്ചൻകോവിൽ ആറിലും മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. നിയോജക മണ്ഡലം തല ഉദ്ഘാടനം കക്കാട്ടാറ്റിലെ കൊച്ചാണ്ടി കടവിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാനും, മത്സ്യത്തൊഴിലാളികളുടെ വരുമാനം ഉയർത്താനും വേണ്ടി ഫിഷറീസ് വകുപ്പ് ഓപ്പൺ വാട്ടർ റാറ്റിംഗ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ ഭാഗമായാണ് കോന്നിയിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. അച്ചൻകോവിൽ ആറ്റിലും കക്കാട്ടാറ്റിലും രണ്ടുലക്ഷം വീതം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.