തിരുവല്ല: വയോജനങ്ങൾ ഉൾപ്പെടെ നിത്യവും എത്തിച്ചേരുന്ന തിരുവല്ല സബ് ട്രഷറിയിൽ ഇഴജന്തുക്കളുടെയും ക്ഷുദ്രജീവികളുടെയും ശല്യം രൂക്ഷമായി. കഴിഞ്ഞദിവസം സബ് ട്രഷറിയുടെ കെട്ടിടത്തിൽ ഉടുമ്പ് എത്തിയത് പെൻഷൻകാരെയും ജീവനക്കാരെയും ഭീതിയിലാക്കി. ആളുകൾ ബഹളം കൂട്ടിയതോടെ പിടിയിലകപ്പെടാതെ ഉടുമ്പ് രക്ഷപെടുകയായിരുന്നു. മുമ്പ് കെട്ടിടത്തിന് സമീപത്ത് നിന്നും പാമ്പിനെ പിടികൂടിയ സംഭവവും ഉണ്ടായിട്ടുണ്ട്. ഇതുകൂടാതെ ചെറുതും വലുതുമായ ചെല പ്രാണികളുടെ ശല്യവും ഏറെയാണ്. പൊലീസ് വിവിധ കേസുകളിൽ വർഷങ്ങളായി പിടികൂടിയ പഴകി ദ്രവിച്ച വാഹനങ്ങളും മാലിന്യങ്ങളുമെല്ലാം ട്രഷറി കെട്ടിടത്തിന്റെ ചുറ്റുപാടുമായി കൂട്ടിയിട്ടിരിക്കുകയാണ്. ഇതിനിടയിലാണ് ഇഴജന്തുക്കളുടെയും ക്ഷുദ്രജീവികളുടെയും ആവാസം. റവന്യു ടവറിന്റെ സമീപത്തെ മാലിന്യങ്ങൾ തള്ളുന്നതും ഇവിടാണ്.
ട്രഷറി പരിസരം വൃത്തി ഹീനം
പലവിധ ആവശ്യങ്ങൾക്കായി ദിവസവും നൂറുകണക്കിന് ആളുകൾ എത്തിച്ചേരുന്ന ട്രഷറിയുടെ പരിസരം വൃത്തിഹീനമാക്കരുതെന്ന് ആവശ്യപ്പെട്ട് പലതവണ പെൻഷൻ സംഘടനകൾ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ടെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. അടുത്തകാലത്ത് പൊലീസ് പിടികൂടിയ വാഹനങ്ങളും ഇവിടെത്തന്നെയാണ് സൂക്ഷിച്ചിട്ടുള്ളത്.
------------
-പഴകി ദ്രവിച്ച വാഹനങ്ങളും മാലിന്യങ്ങളും ചുറ്റുപാടും
- റവന്യു ടവറിന്റെ സമീപത്തെ മാലിന്യങ്ങളും തള്ളുന്നു
-----------
അത്യാഹിത സന്ദർഭങ്ങളിൽ ഫയർഫോഴ്‌സിന്റെ വാഹനം കടന്നുപോകാൻ പോലും കഴിയാത്ത വിധമാണ് പൊലീസ് പിടികൂടിയ വാഹനങ്ങൾ ഇവിടെ സൂക്ഷിച്ചിട്ടുള്ളത്.
നാട്ടുകാർ