കോഴഞ്ചേരി : ആറൻമുള പഞ്ചായത്തിൽ കൊവിഡ് പൊസിറ്റീവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ 13-ാം വാർഡ് ജാഗ്രതാ സമിതിയുടെ നിർദ്ദേശപ്രകാരം വല്ലന സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന ആന്റിജൻ പരിശോധനയിൽ 55 പേർ പങ്കെടുത്തു. പത്ത് പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 13-ാം വാർഡിൽ അഞ്ച് പേർ രോഗ ബാധിതരായി. 12-ാം വാർഡിലും 16-ാം വാർഡിലും ഓരോരുത്തർക്കും മെഴുവേലി പഞ്ചായത്തിൽ മൂന്നു പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധന നടന്ന വല്ലന എസ്.എൻ.ഡി.പി ഗുരുമന്ദിരവും പരിസരവും അണുവിമുക്തമാക്കി.