തിരുവല്ല: ഗുരുധർമ്മ പ്രചരണ സഭ മസ്‌ക്കറ്റ് സലാല യൂണിറ്റ് നിർദ്ധന രോഗിക്ക് വീൽചെയർ കൈമാറി. അപൂർവ രോഗം പിടിപെട്ട് കിടക്കയിലായ ഓതറ തോപ്പിൽമലയിൽ ആനന്ദനാണ് വീൽചെയർ നൽകിയത്. സലാല രക്ഷാധികാരി മോഹൻദാസ് തമ്പി, ഗുരുധർമ്മ പ്രചരണ സഭ ഓതറ യൂണിറ്റ് സെക്രട്ടറി ശ്രീനിവാസന് വീൽചെയർ കൈമാറി. സഭ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അനിൽ തടാലിൽ, കേന്ദ്ര കമ്മിറ്റിയംഗം വി.ജി. വിശ്വനാഥൻ, പത്തനംതിട്ട ജില്ലാ സെക്രട്ടറി മണിയമ്മ ഗോപിനാഥൻ, വൈസ് പ്രസിഡന്റ് രാജേന്ദ്രൻ കലഞ്ഞൂർ, യൂണിറ്റ് പ്രസിഡന്റ് വിശ്വനാഥൻ, സഭാ പ്രവർത്തകരായ ഗോപിനാഥൻ, രാജപ്പൻ എന്നിവർ പങ്കെടുത്തു.