അടൂർ : നടീൽകാലത്തിന് ആരംഭംകുറിച്ച് അടൂർ നഗരസഭയുടേയും കൃഷിഭവന്റേയും നേതൃത്വത്തിൽ ആരംഭിച്ച ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. ഞാറ്റുവേല ചന്തയും കർഷകസഭയുടേയും ഉദ്ഘാടനം അടൂർ കൃഷിഭവനിൽ നഗരസഭാ അദ്ധ്യക്ഷൻ ഡി.സജി നിർവഹിച്ചു. കർഷകർക്കും പൊതുജനങ്ങൾക്കും ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ലഭ്യമാക്കുകയാണ് ഞാറ്റുവേല ചന്തയിലൂടെ ലക്ഷ്യമിടുന്നതെന്ന് നഗരസഭാ അദ്ധ്യക്ഷൻ പറഞ്ഞു. അടൂർ കൃഷിഭവനിൽ ഒരാഴ്ചക്കാലം ഞാറ്റുവേല ചന്ത തുടരും. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജി പി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അപ്‌സര സനൽ, രജനി രമേശ്, രാജി ചെറിയാൻ, ബിന്ദുകുമാരി, ഗോപാലൻ, എസ്. ഷാജഹാൻ, എ. അനിതദേവി, അടൂർ ബ്ലോക്ക് അസി. ഡയറക്ടർ റോഷൻ ജോർജ്, കൃഷി ഓഫീസർ മോളു ടി. ലാൽസൺ, കൃഷി അസിസ്റ്റന്റുമാരായ എസ്.നർമ്മദ, ആർ.പ്രസാദ്, ജി. സ്മിത തുടങ്ങിയവർ പങ്കെടുത്തു.