പത്തനംതിട്ട : വനംകൊള്ളക്കെതിരെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിൽ പദയാത്രയും സമ്മേളനവും നടത്തി. ബി.ജെ.പി പത്തനംതിട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ച പദയാത്രയുടെ സമാപന സമ്മേളനം ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ അശോകൻ കുളനട ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് പി എസ്. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി വി എ. സൂരജ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിപിൻ വാസുദേവ്, മുനിസിപ്പൽ ജനറൽ സെക്രട്ടറി സതീഷ് കുമ്പഴ, അനിൽ ശബരി, അഹമ്മദ് സലീം, വിജയകുമാർ, രമേശ്, അനിൽ വലംചുഴി എന്നിവർ പങ്കെടുത്തു. പദയാത്ര ഉദ്ഘാടനം സെന്റ്ആ പീറ്റേഴ്സ് ജംഗ്ഷനിൽ ആറന്മുള നിയോജക മണ്ഡലം ട്രഷറർ വി.എസ്. അനിൽകുമാർ നിർവഹിച്ചു. മേഖലാ പ്രസിഡന്റ് ജോബി. വി പി. അദ്ധ്യക്ഷത വഹിച്ചു.