കടമ്പനാട്: പെരിങ്ങനാട് നോർത്ത് എൽ.പി സ്കൂളിൽ ഓൺലൈൻ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീനിവാസൻ , പി.ടി.എ പ്രസിഡന്റ് എം.എസ് പ്രസാദ്,വിദ്യാധരൻ, അദ്ധ്യാപകരായ ബീന, ഷീബ, അശ്വതി എന്നിവർ പങ്കെടുത്തു. നാട്ടുകാരുടെ സഹകരണത്തോടെയാണ് ഫോൺ വാങ്ങി നൽകിയത്.