തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് ജാഗ്രതാ സമിതി യോഗം പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.വി.വിഷ്ണു നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അനു സി.കെ, എച്ച്.ഐമാരായ സതീഷ് കുമാർ, ശക്തികുമാർ, ജേക്കബ് ചെറിയാൻ, ആശാ വർക്കർമാർ, അങ്കണവാടി ടീച്ചർ, പഞ്ചായത്ത് വാളന്റിയേഴ്സ് തുടങ്ങിയവർ പ്രസംഗിച്ചു.