sndp11
എസ്.എൻ.ഡി.പി യോഗം അയിരൂർ പുത്തേഴം ശാഖയുടെ നേതൃത്വത്തിൽ 300 കുടുംബങ്ങൾക്ക് അരി, സാനിറ്റൈസർ, മാസ്‌ക് എന്നിവ അടങ്ങിയ കിറ്റ് വിതരണം ചെയ്യുന്ന ചടങ്ങ് യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്യുന്നു

അയിരൂർ: കൊവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദേശ പ്രകാരം നടപ്പിലാക്കി വരുന്ന 'ഗുരു കാരുണ്യം ' പദ്ധതിയുടെ ഭാഗമായി അയിരൂർ പുത്തേഴം 250ാം ശാഖയുടെ നേതൃത്വത്തിൽ 300 കുടുംബങ്ങൾക്ക് അരി, സാനിറ്റൈസർ, മാസ്‌ക് എന്നിവ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ കമ്മിറ്റി അഗം എസ്. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ശാഖാപ്രസിഡന്റ് ബി. പ്രസാദ് , സെക്രട്ടറി സി.വി സോമൻ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പ്രസന്നൻ ശ്രീരംഗം, സോജൻ സോമൻ, ജയൻ പുത്തേഴുത്ത്, സി.ആർ.രാജൻ, പ്രസാദ്, രാജു കാരയ്ക്കാട് എന്നിവർ സംസാരിച്ചു.