bjp
വനംകൊള്ളയിൽ കുറ്റക്കാരെ തുറുങ്കിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൈലപ്രയിൽ നടന്ന ബി.ജെ.പി പദയാത്ര കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് ജി.മനോജ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: വനംകൊള്ളയിൽ കുറ്റക്കാരെ തുറുങ്കിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൈലപ്ര ടൗണിൽ നടന്ന ബി.ജെ.പി പദയാത്ര കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് ജി.മനോജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് മനോജ് കോഴിവിള അദ്ധ്യക്ഷത വഹിച്ചു. ഒ.ബി.സി മോർച്ച ജില്ലാ സെക്രട്ടറി കെ.എസ്. പ്രതാപൻ, മഹിളാമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സന്ധ്യ മനോജ്, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സാജൻ , ജയകൃഷ്ണൻ മൈലപ്ര എന്നിവർ പ്രസംഗിച്ചു.