പന്തളം: നഗരസഭ ബഡ്ജറ്റിൽ വികസനത്തിന് ഉതകുന്ന ഒരു പദ്ധതി പോലും വകകൊള്ളിച്ചിട്ടില്ലെന്ന് യു.ഡി.എഫ്. സംസ്ഥാന സർക്കാരിന്റെ കിഫ് ബി പദ്ധതിയിലൂടെ നഗരസഭാ കെട്ടിടം പണിയാൻ 15 കോടി എന്നതും സർക്കാർ നേരിട്ടു പണം നൽകുന്ന സാമൂഹ്യ സുരക്ഷാ പെൻഷനും ബഡ്ജറ്റിൽ പണം വകയിരിത്തിയിരിക്കുന്നു എന്നത് പരിഹാസകരമാണ്. കാർഷിക മേഖലയേ അവഗണിച്ചിരിക്കുന്നു,

യാഥാർത്ഥ്യബോധവും ഔചിത്യവുമില്ലാത്ത ബഡ്ജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ദീർഘവീക്ഷണമില്ലാതെയും വികസന കാഴ്ചപ്പാടില്ലാതെയും അവതരിപ്പിച്ച ബഡ്ജറ്റിനെ എതിർക്കുന്നതായും യു ഡി എഫ് പാർലമെന്ററി പാർട്ടി നേതാക്കൾ പറഞ്ഞു. കൗൺസിലർമാരായ കെ.ആർ വിജയകുമാർ, കെ.ആർ രവി ,പന്തളം മഹേഷ് ,സുനിത വേണു, രത്‌നമണി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.