തുമ്പമൺ: പകലോമറ്റം പുത്തൻവീട്ടിൽ വട്ടടികാലായിൽ വി.കെ. തോമസ് (91, റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, പൊതു വിദ്യാഭ്യാസവകുപ്പ്) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 2ന് ഭവനത്തിലെ ശൂശ്രൂഷക്ക് ശേഷം തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ : ചെങ്ങന്നൂർ പട്ടേരിമഠത്തിൽ പരേതയായ ഏലിയാമ്മ തോമസ്. മക്കൾ: ജയ, ജോളി, ജിജി, ജോർജി വി. തോമസ്, പരേതരായ കോശി വി. തോമസ്, വി.ടി.തോമസ്. മരുമക്കൾ: ഇടനാട് കല്ലേലികുളം പരേതനായ രാജു, മെഴുവേലി പുല്ലേലിക്കുഴി തെക്കേതിൽ രാജൻ, ഏറ്റുമാനൂർ മണലേൽ ചിറയിൽ സാബു, റാന്നി കുരുടാമണ്ണിൽ മുണ്ടകത്തിൽ അനു, പത്തനാപുരം വടക്കേ തലക്കൽ ലീലാമ്മ, കോഴഞ്ചേരി തെക്കേമല തൂവോണുമലയിൽ ജോളി. പരേതൻ ദീർഘകാലം തുമ്പമൺ ഭദ്രാസനപ്പള്ളി ട്രസ്റ്റിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.