പന്തളം: പന്തളത്തെ രാജവംശത്തെ ബഡ്ജറ്റിലൂടെ ബി.ജെ.പി. ഭരണ സമിതി അപമാനിച്ചിരിയ്ക്കുകയാണെന്ന് എൽ.ഡി.എഫ് ആരോപിച്ചു. തിരഞ്ഞെടുപ്പ്‌വരെ പന്തളം കൊട്ടാരത്തെ പൊക്കിപ്പിടിയ്ക്കുകയും ഇപ്പോൾ ചരിത്രം വളച്ചൊടിച്ച് ആക്ഷേപിക്കുകയും ചെയ്തിരിയ്ക്കുന്നതിന് ബി.ജെ.പി ഭരണ സമിതി മാപ്പ് പറയണമെന്ന് എൽ.ഡി.എഫ്. ആവശ്യപ്പെട്ടു. കണക്കുകളുടെ ചെപ്പടിവിദ്യ മാത്രമാണ് ഈ ബഡ്ജറ്റെന്നും, നഗരസഭാദ്ധ്യക്ഷയുടെ ദുരിതാശ്വാസഫണ്ടിലേയ്ക്ക് ഒരു കോടി പിരിഞ്ഞു കിട്ടും എന്ന് ബഡ്ജറ്റിൽ എഴുതി ചേർത്തത് വ്യാമോഹം മാത്രമാണെന്നും എൽ ഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിതാനായർ അഭിപ്രായപ്പെട്ടു. എൽ.ഡി.എഫ് കൗൺസിലർ മാരായ രാജേഷ് ,എ സക്കീർ ,ഷെഫിൽ റജീബ ഖാൻ , അരുൺ, അംബികാ രാജേഷ്, ടികെ. സതി, ശോഭനാകുമാരി, അജിത കുമാരി എന്നിവർ ബഡ്ജറ്റ് ചർച്ചയിൽ പങ്കെടുത്തു.