കോഴഞ്ചേരി : നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ നിന്നും 2020 ഡിസംബർ 31 ന് മുൻപായി വിധവ / അവിവാഹിത പെൻഷൻ അനുവദിച്ച് ലഭിക്കുന്നവരും, ഈ തീയതിയിൽ അറുപത് വയസ് പൂർത്തിയായിട്ടില്ലാത്തവരുമായ പെൻഷൻ ഗുണഭോക്താക്കൾ പുനർവിവാഹിത / വിവാഹിത അല്ല എന്ന സാക്ഷ്യപത്രം ജൂലൈ മാസം അഞ്ചിന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.