കുന്നന്താനം: ശാരദാമന്ദിരത്തിൽ (ഇടപ്പുരക്കൽ) പരേതനായ രാമക്കൈമളുടെ ഭാര്യ വി. കെ. ശാരദാകൈമൾ (92) നിര്യാതയായി. സംസ്‌കാരം നടത്തി. കവിയൂർ വഴുവേലിൽ കുടുംബാംഗമാണ്. മക്കൾ: എസ്. ആർ. ജയദേവൻ, എസ്. ആർ. പ്രസാദ് ചന്ദ്രകൈമൾ, എസ്. ആർ. ജയപാലൻ. മരുമക്കൾ: ജലജാമണി, പ്രസന്ന കൈമൾ, പരേതയായ രേണുക ജയപാലൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.