പുനലൂർ: കരവാളൂർ എ.എം.എം ഹൈസ്കൂളിൽ പഠിച്ചിരുന്ന 2000 ബാച്ചിലെ പൂർവ വിദ്യാർത്ഥി സംഘടനയായ ടീം മഴവിൽ കരവാളൂർ പഞ്ചായത്തിൽ കഷ്ടത അനുഭവിക്കുന്ന 120 നിർദ്ധന കുടുംബാംഗങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ നൽകി. ഇതിനൊപ്പം പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തുന്ന ജനങ്ങൾക്ക് ശുദ്ധജലം നൽകാൻ അര ലക്ഷം രൂപ ചെലവഴിച്ച് വാട്ടർ ഡിസ്‌പെൻസറും സ്ഥാപിക്കും. വിദേശ മലയാളി സംഘടകളുടെ സഹായവും കാരുണ്യ പ്രവർത്തനങ്ങൾക്ക് ലഭ്യമാക്കും. പഞ്ചായത്ത് പ്രസിഡന്റ് നിഷ മുരളി ഭക്ഷ്യധാന്യക്കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദ് അൻസാരി, പഞ്ചായത്ത് അംഗങ്ങളായ ലതികമ്മ, യോഗന്നാൻ കുട്ടി,സംഘന ഭാരവാഹികളായ ജയദീഷ്, എസ്.ആർ.രഞ്ജിത്ത്, ഡി.മനു, ബിനിൽ, റീന, സ്റ്റാലിൻ, ശരവണ, ഷൺമുഖപ്രീയ തുടങ്ങിയവർ പങ്കെടുത്തു.