കൊട്ടാരക്കര: മുട്ടറ ഗവ.സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എൻ.എസ്.എസ്, റെഡ് ക്രോസ് വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ കൊവിഡ് സാന്ത്വന പരിപാടിയുടെ ഭാഗമായി പൾസ് ഓക്സീമീറ്റർ സംഭാവന ചെയ്തു. രോഗ ബാധിതരായി വീടുകളിൽ കഴിയുന്നവരുടെ അടിയന്തര ചികിത്സക്കാണ് ഇവ വിതരണം ചെയ്തത്. കുട്ടികൾ അവരുടെ സമ്പാദ്യം വിനിയോഗിച്ച് വാങ്ങിയ ഓക്സീമീറ്ററുകൾ സമീപ പ്രദേശത്തെ ഇരുപതിലധികം പേർക്ക് ഉപകാര പ്രദമാകും.
പി.ടി.എ പ്രസിഡന്റ് ഗോപകുമാറിന്റെ സാന്നിദ്ധ്യത്തിൽ സ്കൗട്ട്സ് മാസ്റ്റർ ശാന്തകുമാർ, വാർഡ് മെമ്പർ മീനാക്ഷിക്ക് ഉപകരണങ്ങൾ കൈമാറി. മുട്ടറ ഉദയഭാനു, രാജേന്ദ്രൻ പിള്ള, ആശാ വർക്കർമാരായ രാജി, ജസ്സറ്റ്, പ്രഥമാദ്ധ്യാപിക സൂസമ്മ, അദ്ധ്യാപകരായ സുരേഷ്, സന്തോഷ്, ദിവ്യ റോജി എന്നിവർ പങ്കെടുത്തു.